ജനങ്ങളുടെ കാവലാളായി തുടരും- വിഎസ് അച്ചുതാനന്ദന്
BY sdq Kappan21 May 2016 6:01 AM GMT
X
sdq Kappan21 May 2016 6:01 AM GMT
[related] തിരുവനന്തപുരം: താന്‍ ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വിഎസ് അച്ചുതാനന്ദന്. തന്നെ കാണാന്‍ ജനങ്ങള്‍ക്ക് ആലപ്പുഴയിലേക്ക് വരേണ്ടി വരില്ല. താന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ജനം വിശ്വസിക്കില്ലെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നെ അറിയുന്നവര്‍ക്ക് അക്കാര്യം ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കുംഭക്കോണങ്ങള് പുറത്തുകൊണ്ടുവരുമെന്നും വിഎസ് വ്യക്തമാക്കി.
നേരത്തെ, വിഎസ്സിന്റെ ഔദ്യോഗിക വസതിയില്‍ എത്തി നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് വിഎസ്സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിണറായിക്കൊപ്പം പാര്‍ട്ടി ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഎസ്സിനെ സന്ദര്‍ശിച്ചു. വിഎസിന്റെ ഉപദേശം തേടാനാണ് എത്തിയത്. വിഎസില്‍ നിന്ന് പലകാര്യങ്ങളും പഠിക്കാനുണ്ടെന്ന് പിണറായി പറഞ്ഞു. അത് ഭരണത്തിന് ഗുണകരമാവുമെന്നും കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT