Readers edit

ജനകീയ മുന്നണി ഉയര്‍ന്നുവരണം

സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണത്തിലെ കറുത്ത നാളുകളെന്നു വിശേഷിപ്പിക്കപ്പെടേണ്ടത് മോദിയുടെ ഭരണമാണ്. ജനാധിപത്യത്തിന്റെ പര്യായപദമാണ് മതവര്‍ഗീയത എന്ന രീതിയിലാണ് എന്‍ഡിഎ സര്‍ക്കാരിന്റെ നീക്കങ്ങള്‍.
ഗുജറാത്ത് കലാപം, മലേഗാവ് സ്‌ഫോടനം, ബാബരി മസ്ജിദ് ധ്വംസനം, മക്ക മസ്ജിദ് ധ്വംസനം തുടങ്ങിയ എണ്ണിയാലൊതുങ്ങാത്ത മുറിവുകളാണ് ഇതുവരെ ഹിന്ദുത്വ ഭീകരവാദികള്‍ ചെയ്തുകൂട്ടിയത്. എല്ലാം കാവിക്കണ്ണിലൂടെ നിരീക്ഷിക്കുമ്പോള്‍ തകര്‍ന്നടിയുന്നത് ജനാധിപത്യമൂല്യങ്ങള്‍ തന്നെയാണ്.
കന്നട പുരോഗമന സാഹിത്യകാരനായ കല്‍ബുര്‍ഗിയുടെ കൊലയ്ക്ക് കാരണം അദ്ദേഹത്തിന്റെ തീവ്ര ഹിന്ദുത്വവിരുദ്ധമായ രചനകളായിരുന്നു.
മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ കൊലപ്പെടുത്തിയവര്‍ മനുഷ്യജീവനേക്കാള്‍ പ്രാധാന്യം പശുവിന്റെ ജീവനാണെന്നു കരുതുന്നു.
യോഗയും ഭഗവദ്ഗീതയുമെല്ലാം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന നരേന്ദ്ര മോദിയുടെ ശരീരഭാഷയില്‍ തനിക്കൊരു എതിരാളിയില്ലെന്ന അഹംഭാവം സ്ഫുരിക്കുന്നുണ്ട്. ഈ അവസരത്തില്‍ ഫാഷിസത്തിനെതിരേ വലിയൊരു ജനകീയമുന്നണിയുണ്ടാക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം.

മുബാറക് മുഹമ്മദ്
കൊട്ടപ്പുറം



Next Story

RELATED STORIES

Share it