Districts

ജനകീയ കോടതിവിധി ഉമ്മന്‍ചാണ്ടി അംഗീകരിക്കണം: വൈക്കം വിശ്വന്‍

കോട്ടയം: അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തദ്ദേശ തിരഞ്ഞെടുപ്പിലെ ജനകീയ കോടതിവിധി അംഗീകരിച്ച് ഭരണം ഒഴിയണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. തനിക്കെതിരായി എല്‍ഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ജനകീയ കോടതിയില്‍ മറുപടി പറയുമെന്ന് ഉമ്മന്‍ചാണ്ടി വീരവാദം മുഴക്കിയതാണ്. ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുന്ന ഈ സര്‍ക്കാര്‍ അധികാരമൊഴിയണം.
വിലക്കയറ്റം, സ്വജന പക്ഷപാതം, അഴിമതി, വര്‍ഗീയ പ്രീണനം എന്നിങ്ങനെ സര്‍ക്കാരിനെതിരേ എല്‍ഡിഎഫ് ഈ കാലയളവില്‍ ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുവെന്നാണ് തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്. ബിജെപി- വെള്ളാപ്പള്ളി സംഖ്യത്തെ യുഡിഎഫും കോണ്‍ഗ്രസ്സും പ്രോല്‍സാഹിപ്പിക്കുകയായിരുന്നു.
വരും ദിവസങ്ങളില്‍ ഈ സഖ്യത്തിന്റെ നിരര്‍ഥകത ഇനിയും വെള്ളാപ്പള്ളി നടേശനു പിന്നില്‍ അണിനിരന്നിരുന്ന ജനവിഭാഗങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it