thrissur local

ജനകീയനായി കെ കെ ഹുസൈര്‍; മണലൂരില്‍ എസ്ഡിപിഐ വിധി നിര്‍ണയിക്കും

പാവറട്ടി: തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ അവസാന ലാപ്പില്‍ മണലൂരിന്റെ സ്വന്തം നേതാവായി എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥി ഒരുപടി മുന്നിലെത്തി. മുന്നണികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണലൂരില്‍ എസ്ഡിപിഐ വിധി നിര്‍ണയിക്കും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ഞൂറില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മണലൂരില്‍ യുഡിഎഫ് വിജയിച്ചത്. വാഹനജാഥയും കുടുംബ യോഗങ്ങളും ഗൃഹസമ്പര്‍ക്ക പരിപാടികളുമായി അവസാനവട്ട പ്രചരണം ശക്തമായിരിക്കുകയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. മണ്ഡലത്തില്‍ നിന്ന് തന്നേയുള്ള സ്ഥാനാര്‍ഥിയായതിനാല്‍ ജനങ്ങള്‍ക്ക് ചിരപരിചിതനാണ് ഹുസൈര്‍. സ്ഥാനാര്‍ഥി പര്യടനത്തിന് പുറമെ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് വര്‍ക്കുകളും മറ്റു പ്രചരണ പരിപാടികളും നടക്കുന്നുണ്ട്. നാടും നഗരവും ഇളക്കിമറിച്ചുള്ള വാഹന പ്രചരണ ജാഥയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ബൈക്ക് റാലിയും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it