kozhikode local

ജഡ്ജിയെ മാറ്റണമെന്നാവശ്യം; അഭിഭാഷകര്‍ കുടുംബകോടതി നടപടികളില്‍ നിന്നു വിട്ടുനില്‍ക്കും

കോഴിക്കോട്: കുടുംബകോടതി ജഡ്ജി തോസഫ് തെക്കെ കുരുവിനാലിനെ നീക്കണമെന്നാവശ്യപ്പെട്ട് നാളെ അഭിഷാകര്‍ കുടുംബ കോടതി നടപടികളില്‍ നിന്നു വിട്ടുനല്‍ക്കും.
ബാര്‍ അസോസിയേഷന്റെ പ്രത്യേക ജനറല്‍ ബോഡിയോഗമാണ് തീരുമാനമെടുത്തത്. അഭിഭാഷകര്‍ക്ക് സ്വതന്ത്രമായി കേസ് നടത്താന്‍ കഴിയാത്ത സാഹചര്യം ജഡ്ജിയുടെ പെരുമാറ്റം മൂലം ഉണ്ടാകുന്നത് നീതി നിഷേധത്തിന് ഇടയാക്കുന്നുവെന്നും അസോസിയേഷന്‍ യോഗം ആരോപിച്ചു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ എം ഖാദിരി അധ്യക്ഷത വഹിച്ചു.
വിഷയത്തില്‍ അനുഭാവ പൂര്‍വമായ തീരുമാനം ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പക്ഷം തുടര്‍ച്ചയായ കോടതി ബഹിഷ്‌കരണമുള്‍പ്പടെയുള്ള പ്രതിഷേധ നടപടികള്‍ക്ക് രൂപം നല്‍കാനും യോഗം തീരുമാനിച്ചു.
സര്‍വീസില്‍ നിന്നും വിരമിച്ചവരെ ന്യയാധിപന്‍മാരായി നിയമിക്കുന്നതും മറ്റു മേഖലയില്‍ ജോലിചെയ്യുന്ന നിയമ ബിരുദധാരികളെ താല്‍ക്കാലിമായി മുന്‍സിഫ് മജിസ്‌ട്രേറ്റുമാരായി നിയമിക്കുന്നത് നിര്‍ത്തണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
അഡ്വക്കറ്റുമാരായ എസ് സജി, എടത്തൊടി രാധാകൃഷ്ണന്‍, അദൈ്വത്, പി രാജു, അഗസ്റ്റിന്‍, വി പി രാധാകൃഷ്ണന്‍, മനോഹര്‍ലാല്‍, ദാമോദരമേനോന്‍, കെ ജയരാജന്‍, വി പി ശിവദാസന്‍, ഒ വി വിശ്വംഭരന്‍, കെ എസ് അനീഷ് കുമാര്‍, അബ്ദുല്‍ വാഹിദ് സംസാരിച്ചു.
Next Story

RELATED STORIES

Share it