Flash News

ജഡ്ജിക്കെതിരായ പരാമര്‍ശം : കെ.സി. ജോസഫിന് കോടതിയുടെ വിമര്‍ശനം, നേരിട്ട് ഹാജരാകണം

ജഡ്ജിക്കെതിരായ പരാമര്‍ശം : കെ.സി. ജോസഫിന് കോടതിയുടെ വിമര്‍ശനം, നേരിട്ട് ഹാജരാകണം
X
Joseph



കൊച്ചി: ജസ്റ്റിസ് ഹൈകോടതി ജഡ്ജി അലക്‌സാണ്ടര്‍ തോമസിനെതിരെ ഫേസ് ബുക്കില്‍ അക്ഷേപകരമായ പരാമര്‍ശം നടത്തിയ മന്ത്രി കെ.സി. ജോസഫ് ഈ മാസം 29ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. ജഡ്ജിക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി നല്‍കിയ സത്യവാങ്മൂലത്തെ കോടതി വിമര്‍ശിച്ചു. ഖേദം പ്രകടിപ്പിക്കാന്‍ മന്ത്രി കൊച്ചുകുട്ടിയാണോ എന്നാണ് കോടതി ചോദിച്ചത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നേരിട്ട്് ഹാജരാക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും മന്ത്രി അപേക്ഷിച്ചിരുന്നവെങ്കിലും നിയമസഭാസമ്മേളനത്തിന് ശേഷം, ഈ മാസം 29ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു. ചായത്തൊട്ടിയില്‍ വീണ കുറുക്കനാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസെന്നാണ് കെ.സി. ജോസഫ് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയത്. ബാര്‍കോഴക്കേസ് പരിഗണിക്കവേ ജഡ്ജി നടത്തിയ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു വിവാദ പോസ്റ്റ്. ഇതില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ അനുമതി നല്‍കില്ലെന്ന് ചൂണ്ടിക്കാട്ടി ശിവന്‍കുട്ടി എംഎല്‍എ ഹൈകോടതിയില്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് നേരിട്ട്് ഹാജരാകാന്‍ നിര്‍ദേശി്ച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it