ernakulam local

ജങ്കാര്‍ നിരക്ക് വര്‍ധന പിന്‍വലിക്കുക; കോര്‍പറേഷന്‍ ഓഫിസ് മാര്‍ച്ച് നടത്തി

വൈപ്പിന്‍: ഫോര്‍ട്ട്‌കൊച്ചി-വൈപ്പിന്‍ ജങ്കാര്‍ നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് വൈപ്പിന്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചിന്‍ കോര്‍പറേഷന്റെ ഫോര്‍ട്‌കൊച്ചി മേഖലാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.—
മാര്‍ച്ച് സിപിഎം മണ്ഡലം സെക്രട്ടറി സി കെ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ജങ്കാര്‍ സര്‍വീസ് സര്‍ക്കാര്‍ ഏറ്റെടുത്തു കാര്യക്ഷമമായി നടത്തണമെന്നും ആവശ്യമുയര്‍ന്നു. ജങ്കാര്‍വഴി നൂറുകണക്കിന് വാഹനങ്ങളാണ് ദി—വസവും കടന്നുപോകുന്നത്. മത്സ്യമേഖലയിലുള്ളവര്‍ കൂടുതലായും ഇത് ഉപയോഗിക്കുന്നു. ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തിനുശേഷം ഒരു ബോട്ട് മാത്രമാണ് ഇവിടെ സര്‍വീസിനുള്ളത്. അതിനാല്‍ നിരവധി യാത്രക്കാരും ജങ്കാറിനെ ആശ്രയിക്കുന്നു.
കൊച്ചിന്‍ കോര്‍പറേഷന്റെ കീഴിലുള്ള ഈ സര്‍വീസ് കരാറെടുത്തിട്ടുള്ള സ്വകാര്യ വ്യക്തിയുടെ കീശ വീര്‍പ്പിക്കുന്നതിനുവേിയാണ് നിരക്ക് വര്‍ധന നടപ്പാക്കിയിട്ടുള്ളത്. ഇലക്ഷന്‍ പ്രഖ്യാപനം വരുന്നതിനു തൊട്ടുമുമ്പ് പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് 20 ശതമാനം വര്‍ധന വരുത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചത്.
മാര്‍ച്ചിനെതുടര്‍ന്നു ചേര്‍ന്ന യോഗത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. മജ്‌നു കോമത്ത് അധ്യക്ഷനായി.— അഡ്വ. എന്‍ സി ബാബു, മുന്‍ എംഎല്‍എ വി കെ ബാബു, ആന്റണി സജി, കോര്‍പറേഷന്‍ പ്രതിപക്ഷനേതാവ് കെ ജെ ആന്റണി, കെ എം ശരത്ചന്ദ്രന്‍, കെ കെ വേലായുധന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it