ജഗന്‍മോഹന്‍ റെഡ്ഡിആശുപത്രിയില്‍

ഗുണ്ടൂര്‍: ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല ഉപവാസമനുഷ്ഠിക്കുന്ന വൈ എസ് ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയെ പോലിസ് ബലം പ്രയോഗിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജഗന്‍മോഹന്റെ ആരോഗ്യനില മോശമായിരുന്നു. എ.എസ്.പി. ഭാസ്‌കര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘമാണ് അദ്ദേഹത്തെ ചൊവ്വാഴ്ച പുലര്‍ച്ചെ ഗുണ്ടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജഗന്‍മോഹനെ കൊണ്ടുപോവുന്നത് തടയാനുള്ള അനുയായികളുടെ ശ്രമം പോലിസ് വിഫലമാക്കി. ആശുപത്രിയില്‍ അദ്ദേഹത്തിന് ദ്രവ രൂപത്തിലുള്ള ഭക്ഷണം നല്‍കുന്നുണ്ട്.

ആന്ധ്രയുടെ പുതിയ തലസ്ഥാനമായ അമരാവതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടാനിരിക്കെ, ജഗന്‍മോഹന്റെ ഉപവാസം അ വസാനിപ്പിക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ശ്രമിക്കുകയാണെന്ന് ജഗന്‍മോഹന്റെ സഹോദരി ശര്‍മിള ആരോപിച്ചു. അതേസമയം, പ്രക്ഷോഭത്തിന്റെ അടുത്ത പടി ആവിഷ്‌കരിക്കുമെന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് നേതാവ് ബോത്്‌സ സത്യനാരായണ പറഞ്ഞു.
Next Story

RELATED STORIES

Share it