Flash News

ജഗദീഷിനെതിരേ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍

ജഗദീഷിനെതിരേ പത്തനാപുരത്ത് യൂത്ത് കോണ്‍ഗ്രസ് പോസ്റ്റര്‍
X
jagatheesh.

കൊല്ലം: കോണ്‍ഗ്രസ്സിന്റെ നിയമസഭാ സ്ഥാനാര്‍ത്ഥി പട്ടികയിലുള്ള നടന്‍ ജഗദീഷിനെതിരേ പത്തനാപുരത്ത് പോസ്റ്റര്‍. പത്തനാപുരത്ത് ജഗദീഷ് സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസ്സിന്റെ പേരിലാണ് പോസ്റ്റര്‍ പ്രതൃക്ഷപ്പെട്ടിട്ടുള്ളത്. കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥികളെ മണ്ഡലത്തിന് വേണ്ടെന്നും കൊല്ലത്തെ കോണ്‍ഗ്രസ് നേതാക്കള്‍ എങ്ങോട്ട് പോവണമെന്നും പോസ്റ്ററില്‍ പറയുന്നു. ഏസി റൂമില്‍ ഇരിക്കുന്ന സംസ്ഥാന നേതാക്കള്‍ ഇതിന് ഉത്തരം പറയണമെന്നും പോസ്റ്ററില്‍ പറയുന്നു.
പത്തനാപുരത്തെ സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച്് ജഗദീഷ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പത്തനാപുരത്ത് ജഗദീഷിന് എതിര്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് കെ ബി ഗണേശ് കുമാറാണ്.
കൊല്ലം ഡിസിസി ജഗദീഷിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമെടുത്തതോടെ താര പോരാട്ടത്തിന് പത്തനാപുരം വേദിയാവും. ഗണേഷ് കുമാറിന്റെ വ്യക്തിപ്രഭാവം മറികടക്കാന്‍ സിനിമാരംഗത്തുള്ള ഒരാളെ മല്‍സരിപ്പിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തിയകാര്യം ജഗദീഷും സ്ഥിരീകരിക്കുന്നു. പത്തനാപുരത്ത് ചില പൊതുപരിപാടികളില്‍ ജഗദീഷ് പങ്കെടുക്കുകയും ചെയ്തു. കാലങ്ങളായി കോണ്‍ഗ്രസ് വേദികളിലെ സജീവ സാന്നിധ്യമാണ് ജഗദീഷ്. ജഗദീഷിന് പുറമേ രാജ്‌മോഹന്‍ ഉണ്ണിത്താനാണു മണ്ഡലത്തില്‍ കോണ്‍ഗ്രസ് പരിഗണിക്കുന്ന സ്ഥാനാര്‍ഥി.

ALSO READ

SAMADani
Next Story

RELATED STORIES

Share it