Flash News

ഛോട്ടാ രാജനെ പോലെ പ്രജ്ഞാ സിങിനെയും കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കണം: ഹിന്ദുമഹാസഭ

ഛോട്ടാ രാജനെ പോലെ പ്രജ്ഞാ സിങിനെയും കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കണം: ഹിന്ദുമഹാസഭ
X
Sadhvi-Pragya-singh

മുംബൈ: അധോലോക നേതാവ് ഛോട്ടാ രാജനെ ഇന്ത്യയില്‍ കൊണ്ട് വന്ന് സംരക്ഷിക്കുന്നത് പോലെ ഹിന്ദു ഭീകരവാദകേസില്‍ പ്രതിയായ സാധ്‌വിപ്രജ്ഞാ സിങിനെയും സംരക്ഷിക്കണമെന്ന് അഖില്‍ ഭാരതീയ ഹിന്ദു മഹാസഭ. ഛോട്ടാ രാജന് നല്‍കുന്ന ദയ പ്രജ്ഞയ്ക്കും നല്‍കണം. ഹിന്ദു ഭീകരവാദ കേസുകളില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികള്‍ക്കും ബി.ജെ.പി സര്‍ക്കാര്‍ സംരക്ഷണം നല്‍കണം. നിരവധി തവണ സര്‍ക്കാര്‍ ഛോട്ടാ രാജനെ സംരക്ഷിച്ചിരുന്നു. ഹിന്ദു എന്ന മുന്‍ഗണന അദ്ദേഹത്തിന് സര്‍ക്കാര്‍ എന്നും അനുവദിച്ചിരുന്നു. മുംബൈ സ്‌ഫോടനത്തെ തുടര്‍ന്ന് രാജനും ദാവൂദും തമ്മില്‍ വേര്‍പിരിഞ്ഞപ്പോഴും സര്‍ക്കാന്‍ രാജന് മുന്‍തൂക്കം നല്‍കിയിരുന്നു.രാജന് നല്‍കിയ അതേ ദയയും സംരക്ഷണവും പ്രജ്ഞാ സിങ് ഠാക്കൂറിനും ധനന്‍ജയ് ദേശായിക്കും നല്‍കണമെന്ന് മഹാസഭ ആവശ്യപ്പെട്ടു.

ഛോട്ടാ രാജന്റെ സഹോദരനായ ദീപക് നിഖല്‍ജേയ് കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അത്താവാലേ)യ്ക്കുവേണ്ടിയാണ് നിഖല്‍ജേ അന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. ഈ പാര്‍ട്ടി ബി.ജെ.പിയുടെ സഖ്യ കക്ഷിയാണെന്നു മഹാസഭാ ദേശീയ വക്താവ് പ്രമോദ് ജോഷി പറഞ്ഞു.

ദാവൂദ് ഇബ്രാഹിമില്‍ നിന്നും ചോട്ടാ രാജനെ സംരക്ഷുക എന്നത് ബി.ജെ.പിയുടെ പ്രധാന ഉത്തരവാദിത്വമാണ്. അദ്ദേഹത്തിന് ഇന്ത്യയില്‍ മാത്രമാണ് സംരക്ഷണം ലഭിക്കുകയെന്നും ജോഷി പറഞ്ഞു. 2008ലെ മലേഗാവ് സ്‌ഫോടനത്തിലെ പ്രധാന പ്രതിയാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍. 2014ല്‍ മുസ്‌ലിം ഐ.ടി ഉദ്ദ്യോഗാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് ധനന്‍ഞ്ജയ് സിങ്.

ദാവൂദ് ഇബ്രാഹിമില്‍ നിന്നുള്ള വധഭീഷണിയെ തുടര്‍ന്നാണ് ഛോട്ടാ രാജന്‍ കീഴടങ്ങിയത്. ഇന്ത്യയില്‍ കൊണ്ട് വന്ന് രാജനെ സംരക്ഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it