ഛോട്ടാരാജനെ ഇന്ത്യക്ക് കൈമാറാന്‍ നടപടി തുടങ്ങി

ബാലി: ഇന്തോനീസ്യയില്‍ പിടിയിലായ അധോലോക നായകന്‍ ഛോട്ടാരാജനെ കുറ്റവാളികളെ കൈമാറല്‍ ധാരണപ്രകാരം ഇന്ത്യയിലേക്കു കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഇന്തോനീസ്യയുമായി കുറ്റവാളികളെ കൈമാറുന്നതിനും പരസ്പരം നിയമസഹായം നല്‍കുന്നതിനുമുള്ള കരാറുകളില്‍ ധാരണയായതായി ഇന്ത്യന്‍ അംബാസഡര്‍ ഗുരുജിത് സിങ് അറിയിച്ചു.
ഞായറാഴ്ച ഇന്തോനീസ്യയിലെത്തുന്ന ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇതുമായി ബന്ധപ്പെട്ട് കത്ത് കൈമാറുമെന്നും സിങ് അറിയിച്ചു. ഇന്ത്യന്‍ ഉപരാഷ്ട്രപതിയുടെ ബാലി സന്ദര്‍ശനത്തോടെ ഇരുകരാറുകളിലെയും നടപടിക്രമങ്ങള്‍ തുടങ്ങും. എന്നാല്‍, ഇതിനു സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും സിങ് അറിയിച്ചു. എന്നാ*ല്‍, വിഷയത്തെക്കുറിച്ചു പ്രതികരിക്കാന്‍ ഇന്തോനീസ്യയില്‍ രാജനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വിസമ്മതിച്ചു. രാജനെ കഴിഞ്ഞദിവസം ആറു മണിക്കൂറോളം ഇന്തോനീസ്യന്‍ പോലിസ് ചോദ്യംചെയ്തിരുന്നു. രാജനെ ഇന്ത്യന്‍ മിഷനുമായി ആശയവിനിമയം നടത്താന്‍ അനുവദിക്കുമെന്ന് ബാലി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it