ഛേത്രി ഹാട്രിക്കില്‍ മുംബൈ മുന്നോട്ട്

മുബൈ: ഇന്ത്യന്‍ ദേശീയ ടീം നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ മുംബൈ സിറ്റി എഫ്.സിക്ക് തകര്‍പ്പന്‍ വിജയം. ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് വടക്കു കിഴക്കിനെ മുക്കിയാണ് മുബൈ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കിയത്. ജയത്തോടെ 10 പോയിന്റുമായി മുംബൈ എഫ്‌സി പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു.
25, 40, 48 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍ പിറന്നത്. ഐ.എസ.്എല്ലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക്ക് കൂടിയാണ് ഇത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാലാമത്തെ മല്‍സരം കളിക്കുന്ന ഛേത്രി ആറു ഗോളുകളുമായി ചെന്നൈയിന്‍ എഫ്‌സിയുടെ സ്റ്റീവന്‍ മെന്‍ഡോസയ്‌ക്കൊപ്പം ലീഗിലെ ടോപ് സ്‌കോറര്‍ സ്ഥാനത്തുമെത്തി. സോണി നോര്‍ദെയുടെ വകയായിരുന്നു മുംബൈയുടെ നാലാം ഗോള്‍. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ആശ്വാസ ഗോള്‍ ബോയ്താങ് ഹിക്കോപ്പ് (29) നേടി.
Next Story

RELATED STORIES

Share it