ഛിബോക് പെണ്‍കുട്ടികളുടെ വീഡിയോ പുറത്തുവിട്ടു

അബുജ: രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് നൈജീരിയയില്‍ നിന്നു ബോക്കോ ഹറാം സായുധസംഘം തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളുടെ വീഡിയോ സംഘം പുറത്തുവിട്ടു. തട്ടിക്കൊണ്ടുപോയ 200 പേരില്‍ 15 പെണ്‍കുട്ടികള്‍ അടങ്ങുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്.
നാലു മാസം മുമ്പ് പകര്‍ത്തിയ ദൃശ്യങ്ങളാണിവ. തങ്ങളുടെ പേരും സ്വദേശം എവിടെയാണെന്നും പെണ്‍കുട്ടികള്‍ പറയുന്നു. ക്രിസ്ത്യാനികളായ പെണ്‍കുട്ടികള്‍ കറുത്ത ഹിജാബ് ധരിച്ച നിലയിലാണ്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഏതാനും പെണ്‍കുട്ടികള്‍ തങ്ങളിവിടെ സുഖമായിരിക്കുന്നുവെന്നും എത്രയും പെട്ടെന്ന് തങ്ങളെ മോചിപ്പിച്ച് മാതാപിതാക്കളുടെ അടുത്തെത്തിക്കണമെന്നും നൈജീരിയന്‍ അധികൃതരോട് ആവശ്യപ്പെടുന്നുണ്ട്.
2014 ഏപ്രില്‍ മാസത്തിലാണ് ഛിബോക്കില്‍ നിന്നു പെണ്‍കുട്ടികളെ സംഘം ബന്ദികളാക്കിയത്. ഇതിന്റെ രണ്ടാം വാര്‍ഷികമായ വ്യാഴാഴ്ച പെണ്‍കുട്ടികളുടെ മോചനം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ അബുജയില്‍ പ്രകടനം നടത്തിയിരുന്നു.

https://www.youtube.com/watch?v=EPZbVA60cPo

Next Story

RELATED STORIES

Share it