ഛാഡ് മുന്‍ പട്ടാള ഭരണാധികാരിക്ക് ജീവപര്യന്തം

ദകാര്‍: ഛാഡ് മുന്‍ പട്ടാളഭരണാധികാരി ഹിസ്സെന്‍ ഹാബ്രെയ്ക്ക് (72) സെനഗലിലെ പ്രത്യേക കോടതി ജീവപര്യന്തം തടവു വിധിച്ചു. യുദ്ധക്കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ലൈംഗികാതിക്രമം, പീഡനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവയുള്‍പ്പെടെ യുദ്ധക്കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഹാബ്രെയെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ മനുഷ്യാവകാശ സംഘടനകളും ഇരകളും 16 വര്‍ഷമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്കാണ് ഫലം കണ്ടത്. 1982- 90 കാലയളവിലാണ് ഹാബ്രെ ഛാഡ് ഭരിച്ചത്. ഇക്കാലയളവില്‍ 40,000 പേരുടെ മരണത്തിന് ഹാബ്രെ ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി. ആഫ്രിക്കന്‍ യൂനിയന്റെ സെനഗല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രത്യേക ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
Next Story

RELATED STORIES

Share it