ഛാഡില്‍ സ്ഫോടന പരമ്പര; 30 മരണം
BY Sumeera SMR7 Dec 2015 2:28 AM GMT
Sumeera SMR7 Dec 2015 2:28 AM GMT
ഇന്ജമിന: ആഫ്രിക്കന്‍ രാജ്യമായ ഛാഡിലുണ്ടായ സ്ഫോടനപരമ്പരയില്‍ 30 പേര് മരിച്ചു. 80 പേര്‍ക്കു പരിക്കേറ്റു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ മൂന്നു പേരാണ് കൂള്ഫുവ ദ്വീപിലെ ആഴ്ചച്ചന്തയുടെ വിവിധ ഭാഗങ്ങളിലായി പൊട്ടിത്തെറിച്ചത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ബോക്കോ ഹറാം സായുധസംഘത്തിന്റെ ഭീഷണി നേരിടുന്ന രാജ്യമാണ് ഛാഡ്. ബോക്കോ ഹറാം ഭീഷണിയെത്തുടര്‍ന്ന് ഈ വര്‍ഷം ആയിരങ്ങള്‍ ദ്വീപില്‍നിന്നു സുരക്ഷിത മേഖലയിലേക്കു കുടിയേറിയിട്ടുണ്ട്. ആക്രമണം നടത്തിയത് മൂന്നു വനിതകളാണെന്നു പോലിസ് വക്താവ് അറിയിച്ചു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT