ഛാഡിലെ ബോക്കോഹറാം സാന്നിധ്യം; ലേക് ഛാഡ് മേഖലയില്‍ അടിയന്തരാവസ്ഥ

എന്‍ജമിന: ബോക്കോഹറാം സായുധസംഘത്തിന്റെ ശക്തികേന്ദ്രമായ ഛാഡിലെ ലേക് ഛാഡ് മേഖലയില്‍ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നൈജീരിയ, കാമറൂണ്‍, നൈജര്‍ എന്നിവയുമായി അതിര്‍ത്തി പങ്കിടുന്ന മേഖല ബോക്കോഹറാമിന്റെ ശക്തികേന്ദ്രമായാണു ഗണിക്കപ്പെടുന്നത്.
വടക്കന്‍ കാമറൂണിലെ മസ്ജിദില്‍ ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ രണ്ടു പെണ്‍കുട്ടികള്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ഛാഡിലും സമാനരീതിയില്‍ ആക്രമണം നടന്നിരുന്നു.
ഉത്തരവിന്റെ ഭാഗമായി ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാനും വീടുകളില്‍ തിരച്ചില്‍ നടത്താനും ആയുധങ്ങള്‍ കണ്ടെടുക്കാനും ഗവര്‍ണര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ബോക്കോഹറാം സായുധസംഘത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് തടയുന്നതിന് മേഖലയില്‍ ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക വികസനത്തിന് മുന്‍ഗണന നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. മേഖലയുടെ വികസനത്തിനു മൂന്നു ശതലക്ഷം ഫ്രഞ്ച് ഫ്രാങ്ക് വിട്ടുനല്‍കാനും പ്രസിഡന്റ് ധനമന്ത്രിക്ക് നിര്‍ദേശം നല്‍കി.
Next Story

RELATED STORIES

Share it