ഛത്തീസ്ഗഡില്‍ സ്‌ഫോടനം; രണ്ടു മരണം

റായ്പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയില്‍ മാവോവാദികളുടെ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ടു തൊഴിലാളികള്‍ മരിച്ചു. റോഡ് നിര്‍മാണവും ഖനനവും നടക്കുന്ന അംഭായ് മേഖലയിലാണ് സ്‌ഫോടനമുണ്ടായതെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് അഭിഷേക് മീണ അറിയിച്ചു. തൊഴിലാളികള്‍ക്ക് അകമ്പടിപോവുകയായിരുന്ന സുരക്ഷാ സേനയെ ലക്ഷ്യമാക്കി സ്ഥാപിച്ചതായിരുന്നു കുഴിബോംബ്. സ്‌ഫോടനത്തിനു ശേഷം മാവോവാദികളും സുരക്ഷാസേനയും തമ്മില്‍ രണ്ടു മണിക്കൂറോളം വെടിവയ്പുണ്ടായി. ഏറ്റുമുട്ടലിനിടെ, പാറയില്‍നിന്നു വീണ് ഒരു സുരക്ഷാസൈനികനും പരിക്കേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it