ഛത്തീസ്ഗഡില്‍ നാല് വനിതാ മാവോവാദികള്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടി നാല് വനിതാ മാവോവാദികള്‍ മരിച്ചു. ഉന്നത മാവോവാദി നേതാവിന് പരിക്കേറ്റിട്ടുമുണ്ട്. പ്രത്യേക കര്‍മസേന, ദന്തെവാദ ജില്ലയിലെ സുരക്ഷാസേന, കേന്ദ്ര റിസര്‍വ് പോലിസ് സേന എന്നിവ സംയുക്തമായി വനപ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ് ആര്‍ പി കല്ലൂരി പറഞ്ഞു. മാവോവാദി ഡിവിഷനല്‍ കമാന്‍ഡര്‍ ആയ്തുവും സംഘവും സുക്മ-ദന്തെവാദ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്തിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് സേന പ്രദേശം വളഞ്ഞത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം 31 പേര്‍ കൊല്ലപ്പെട്ട ജിറാം താഴ്‌വര കൂട്ടക്കൊലയടക്കം നിരവധി ആക്രമണങ്ങള്‍ക്കു നേതൃത്വം കൊടുത്ത മാവോവാദി നേതാവാണ് ആയ്തുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it