ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ ബസ് കത്തിച്ചു

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ മാവോവാദികള്‍ സ്വകാര്യ ബസ് കത്തിച്ചു. അവര്‍ ബസ്സിന് വെടിവച്ചെങ്കിലും യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടില്ല. ഏപ്രില്‍ മാസത്തില്‍ 15 സുരക്ഷാ സൈനികരും ഒരു സാധാരണക്കാരനും മാവോവാദി ആക്രമണത്തില്‍ മരിച്ച സ്ഥലത്തിന് തൊട്ടടുത്താണ് ബസ് കത്തിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജഗ്ദല്‍പൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ബസ്സാണ് കത്തിച്ചത്. 50ഓളം വരുന്ന മാവോവാദികളാണ് യാത്രക്കാരെ ഇറക്കിയ ശേഷം ബസ് കത്തിച്ചത്. കുഴിബോംബ് വേധ വാഹനത്തിലെത്തിയ സുരക്ഷാ സൈനികരാണ് യാത്രക്കാരെ ഒഴിപ്പിച്ചത്.
Next Story

RELATED STORIES

Share it