Idukki local

ചോര്‍ന്നൊലിക്കുന്ന വാഹനവുമായി അടിമാലി ഫയര്‍ഫോഴ്‌സ്

അടിമാലി: കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ആറു സ്ഥലങ്ങളിലാണ് തീ പിടുത്തമുണ്ടായത്.തീയണയ്ക്കാനെത്തുന്ന അടിമാലി ഫയര്‍ഫോഴ്‌സ്.ചോര്‍ന്നൊലിക്കുന്ന വാഹനവുമായാണ്‌രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നത്.കാലപ്പഴക്കംമൂലം ഫയര്‍എന്‍ജിന്റെ ടാങ്കിന്റെ വാല്‍വിലുണ്ടായിരിക്കുന്ന തകരാറാണ് ചോര്‍ച്ചയ്ക്ക് കാരണം.
ചോര്‍ച്ച പരിഹരിക്കണമെങ്കില്‍ അറ്റകുറ്റപണികള്‍ക്കായി വാഹനം മാറ്റുമ്പോള്‍ പകരം വാഹനം എത്തിക്കണം. എന്നാല്‍ പകരം വാഹനം എത്തിച്ച് പ്രശ്‌നപരിഹാരത്തിന് അധികൃതര്‍ തയ്യാറാവുന്നുമില്ല. ദിവസേന 200 ലിറ്ററിലധികം വെള്ളമാണ് വാഹനത്തില്‍ നിന്നും ചോര്‍ന്ന് പോകുന്നത്. ദിവസം രണ്ടും മൂന്നും തവണ വാഹനത്തില്‍ വെള്ളം നിറയ്ക്കണം .കൂടാതെ കാലപ്പഴക്കം ചെന്നവാഹനമായതുകൊണ്ട് എന്‍ജിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമല്ല.കഴിഞ്ഞ ഓഗസ്റ്റിലാണ് അടിമാലിയില്‍ ഫയര്‍‌സ്റ്റേഷന്‍ ഉട്ഘാടനം ചെയ്തത് 2003 മോഡല്‍ ഒരുഫയര്‍ എന്‍ജിനും ഒരു ബുള്ളറ്റും മാത്രമാണ് അടിമാലി സ്റ്റേഷന് അന്ന് അനുവദിച്ചിരുന്നത്.എന്നാല്‍ ഉടന്‍ തന്നെ പുതിയവാഹനം അടിമാലിക്ക് അനുവദിക്കുമെന്ന് ഉദ്ഘാടനവേളയില്‍ ആഭ്യന്തരമന്തി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഈ വാഗ്ദാനവും പാഴ്‌വാക്കായി.
Next Story

RELATED STORIES

Share it