ചോര്‍ച്ചയുള്ള ഭാഗങ്ങള്‍ അടച്ചതായി സംശയം

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ചയുള്ള ഭാഗങ്ങള്‍ ബാറ്ററി കോംപൗണ്ട് ഉപയോഗിച്ചു തമിഴ്‌നാട് അടച്ചതായി സംശയം. ജലനിരപ്പ് 137 അടിയിലെത്തിയിട്ടും അണക്കെട്ടില്‍ ചോര്‍ച്ച ദൃശ്യമാവാത്തതാണ് സംശയത്തിന് ഇടനല്‍കുന്നത്.
പ്രധാന അണക്കെട്ടിന്റെ എട്ട്, ഒമ്പത്, 10, 11, 17, 18 എന്നീ ബ്ലോക്കുകള്‍ക്കിടയിലും 12ാം ബ്ലോക്കിലുമാണ് ജലനിരപ്പുയരുമ്പോള്‍ ശക്തമായ ജലചോര്‍ച്ച പ്രത്യക്ഷമായിരുന്നത്. ജലനിരപ്പ് 130 അടി പിന്നിടുമ്പോള്‍ തന്നെ നിരവധി ഭാഗങ്ങളിലൂടെ മുന്‍വര്‍ഷങ്ങളില്‍ ജലചോര്‍ച്ച ദൃശ്യമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും ജലനിരപ്പ് 142 അടിയിലെത്തിയപ്പോഴും ഈ ചോര്‍ച്ച കാണപ്പെട്ടിരുന്നു.
അറ്റകുറ്റപ്പണികളുടെ പേരിലാണ് ബാറ്ററി കോംപൗണ്ട് ഉപയോഗിച്ച് ചോര്‍ച്ച അടച്ചിട്ടുള്ളത്. ശക്തമായ വേനലില്‍ ബാറ്ററി കോംപൗണ്ട് ഉരുക്കി ചോര്‍ച്ച ദൃശ്യമായിരുന്ന ബ്ലോക്കുകളില്‍ ഒഴിക്കുകയാണ് തമിഴ്‌നാട് ചെയ്തത്.
Next Story

RELATED STORIES

Share it