ചൈന: 180 നഗരങ്ങളില്‍ വായുമലിനീകരണം

ബെയ്ജിങ്: ചൈനയിലെ 338 നഗരങ്ങളില്‍ 180ലും വായുമലിനീകരണം വ്യാപകമെന്നു പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബെയ്ജിങും ടിയാന്‍ജിനുമടക്കം 42 നഗരങ്ങള്‍ ഗുരുതരമായി മലിനീകരിക്കപ്പെട്ടവയാണ്. ഹെബെയ് മേഖലയിലും വടക്കുപടിഞ്ഞാറന്‍ ചൈനയിലെ മറ്റു പ്രവിശ്യകളിലും മലിനീകരണം രൂക്ഷമാണ്. 180 നഗരങ്ങളിലെയും ജനസംഖ്യ പരിധിക്കപ്പുറമാണെന്നും മന്ത്രാലയത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. പുകമഞ്ഞിന്റെ സാന്നിധ്യവും ഈ നഗരങ്ങളിലുണ്ട്. മലിനീകരണം നടത്തുന്ന വ്യവസായ ശാലകള്‍ക്ക് പ്രത്യേക നികുതി ചുമത്താനുള്ള നിര്‍ദേശം ചില ജനപ്രതിനിധികള്‍ മുന്നോട്ടുവച്ചിരുന്നു.
Next Story

RELATED STORIES

Share it