ചൈനീസ് സ്‌കൂളില്‍ 10 വിദ്യാര്‍ഥികള്‍ക്ക് കുത്തേറ്റു

ബെയ്ജിങ്: തെക്കന്‍ ചൈനയിലെ സ്‌കൂളില്‍ അതിക്രമിച്ചെത്തിയയാള്‍ 10 വിദ്യാര്‍ഥികളെ കുത്തി മുറിവേല്‍പ്പിച്ചതായി പോലിസ് അറിയിച്ചു. തുടര്‍ന്ന്, ഇയാള്‍ ആത്മഹത്യ ചെയ്തു. കുട്ടികള്‍ക്ക് ജീവനു ഭീഷണിയാവുന്ന തരത്തിലുള്ള പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും എന്നാല്‍, രണ്ടു കുട്ടികളുടെ നില ഗുരുതരമാണെന്നും പോലിസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. അഞ്ചു വര്‍ഷം മുമ്പ് സ്‌കൂള്‍ കുട്ടികള്‍ക്കു നേരേയുണ്ടായ കത്തിക്കുത്താക്രമണങ്ങള്‍ക്കു ശേഷം ചൈനയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ കുറവായിരുന്നു.
Next Story

RELATED STORIES

Share it