ചൈനീസ് വൈസ് പ്രസിഡന്റ് ചൊവ്വാഴ്ച ഇന്ത്യയിലെത്തുന്നു

ബെയ്ജിങ്: ചൈനീസ് വൈസ് പ്രസിഡന്റ് ലി യുവാന്‍ചോ അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ലി നവംബര്‍ മൂന്നിന് ഇന്ത്യയിലെത്തും.
കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഉപപ്രധാനമന്ത്രി മുഹമ്മദ് ഹാമിദ് അന്‍സാരിയുടെ ക്ഷണത്തെത്തുടര്‍ന്നാണ് സന്ദര്‍ശനമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവക്താവ് ലു കാങ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള മറ്റൊരു പ്രധാനപ്പെട്ട ചര്‍ച്ചയായിരിക്കുമിതെന്നും ഉഭയകക്ഷി ബന്ധത്തിന് ആക്കം കൂട്ടാന്‍ ചര്‍ച്ച വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൈനയുടെ ദേശീയ സമാന്തരസൈന്യമായ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷനിലെ വൈസ് ചെയര്‍മാന്‍ ഫാന്‍ ചാങ്‌ലോങും അടുത്തയാഴ്ച ഇന്ത്യയിയിലെത്തും.
ഈ മാസമാദ്യം ചൈനയിലെ കുന്‍മിങില്‍ ഇരു രാജ്യങ്ങളും സംയുക്തമായി നടത്തിയ തീവ്രവാദ വിരുദ്ധ സൈനികാഭ്യാസത്തിനു പിന്നാലെയാണ് സൈനികോദ്യോഗസ്ഥന്റെ ഇന്ത്യാ സന്ദര്‍ശനം.
Next Story

RELATED STORIES

Share it