ചൈനീസ് വിമതയ്ക്കും സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യ വിസ നിഷേധിച്ചു

ന്യൂഡല്‍ഹി: ചൈനീസ് വിമത ലു ജിങ്ഗ്വ, സാമൂഹികപ്രവര്‍ത്തകന്‍ റാവൂങ് എന്നിവര്‍ക്ക് ഇന്ത്യ വിസ നിഷേധിച്ചു. ധര്‍മശാലയില്‍ നടക്കുന്ന ചൈനയും ജനാധിപത്യവും'എന്ന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അവര്‍ ഇന്ത്യയിലേക്കു വരാനിരുന്നത്.കഴിഞ്ഞയാഴ്ച മറ്റൊരു ചൈനീസ് വിമത നേതാവ് ഡോള്‍കന്‍ ഐസക്കിന് ഇന്ത്യ വിസ നിഷേധിച്ചിരുന്നു. ചൈനയുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയാണ് ഇന്ത്യ ഇത്തരം തീരുമാനങ്ങളെടുക്കുന്നത് എന്ന ആരോപണമുണ്ട്.
Next Story

RELATED STORIES

Share it