Life Style

ചൈനീസ് യുവാന്‍ റിസര്‍വ് കറന്‍സിയായി പ്രഖ്യാപിച്ചു

വാഷിങ്ടണ്‍: ചൈനീസ് കറന്‍സിയായ യുവാന്‍ റിസര്‍വ് കറന്‍സിയാക്കി അന്താരാഷ്ട്ര നാണയനിധി പ്രഖ്യാപിച്ചു. അടുത്തവര്‍ഷം മുതല്‍ ജാപനീസ് യെന്‍, ബ്രിട്ടിഷ് പൗണ്ട്, യൂറോ, ഡോളര്‍ എന്നിവയ്‌ക്കൊപ്പം യുവാനും അന്താരാഷ്ട്ര കരുതല്‍ സമ്പാദ്യമായി കണക്കാക്കപ്പെടും. ചൈനീസ് സര്‍ക്കാരിന്റെ ദീര്‍ഘകാല ശ്രമത്തിനാണ് ഫലം കണ്ടിരിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്തേക്കുള്ള യുവാന്റെ കടന്നുവരവ് വര്‍ഷങ്ങളായുള്ള ചൈനയുടെ ശ്രമഫലമായിട്ടാണെന്നും തീരുമാനം അന്താരാഷ്ട്ര സാമ്പത്തികരംഗത്തു പുത്തന്‍ ഉണര്‍വിനു വഴിയൊരുക്കുമെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ലഗാര്‍ദ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം മുതല്‍ യുവാന്‍ റിസര്‍വ് കറന്‍സിയാക്കാനുള്ള ശ്രമങ്ങള്‍ ഐഎംഎഫ് ത്വരിതപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it