ചൈനീസ് ബോട്ടിനുനേരെ ഇന്തോനീസ്യന്‍ നാവികസേന വെടിയുതിര്‍ത്തു

ജക്കാര്‍ത്ത: തര്‍ക്കമേഖലയില്‍ ചൈനീസ് മല്‍സ്യബന്ധനബോട്ടിനു നേരെ ഇന്തോനീസ്യന്‍ നാവികസേന വെടിയുതിര്‍ത്തതായി ചൈന അറിയിച്ചു. ഒരു മല്‍സ്യബന്ധന തൊഴിലാളിക്ക് പരിക്കേറ്റതായും ഏതാനും പേരെ ഇന്തോനീസ്യ അറസ്റ്റ് ചെയ്തതായും ചൈന ആരോപിച്ചു. തെക്കന്‍ ചൈനാക്കടലിലെ നാതുന ദ്വീപിലെ ബോര്‍നോ തീരത്ത് വെള്ളിയാഴ്ചയാണു സംഭവം.
ചൈനീസ് ബോട്ടുകള്‍ക്കു നേരെ വെടിയുതിര്‍ത്തതായും എന്നാല്‍, ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും നേരത്തേ ഇന്തോനീസ്യ അറിയിച്ചിരുന്നു. തൊഴിലാളികള്‍ ഇന്തോനീസ്യന്‍ കസ്റ്റഡിയിലാണോ എന്നു വ്യക്തമല്ല.
മറ്റ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ചൈനയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുകയാണെങ്കിലും ഇന്തോനീസ്യ തെക്കന്‍ ചൈനാക്കടലില്‍ അവകാശവാദം ഉന്നയിക്കുന്നില്ല.
Next Story

RELATED STORIES

Share it