ചൈനീസ് പ്രതിരോധബജറ്റില്‍ 7.8 ശതമാനം വര്‍ധന

ബെയ്ജിങ്: ഈ വര്‍ഷം പ്രതിരോധമേഖലയില്‍ ചൈന 7-8 ശതമാനം തുക അധികമായി ചെലവഴിക്കുമെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു. 2010നു ശേഷം ആദ്യമായാണ് ചൈന പ്രതിരോധബജറ്റില്‍ ഇത്രയും കുറഞ്ഞ തോതില്‍ വര്‍ധന കൊണ്ടുവരുന്നത്.
പ്രതിരോധമേഖലയില്‍ ചെലവഴിക്കുന്ന തുക വര്‍ധിപ്പിക്കുന്നതായും എന്നാല്‍, വര്‍ധനയുടെ തോത് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറവാണെന്നും ചൈനീസ് നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ്സിന്റെ വക്താവ് ഫു യിങ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം പ്രതിരോധമേഖലയില്‍ 10.1 ശതമാനമാണ് വര്‍ധനവുണ്ടായിരുന്നത്. 135.39 ശതകോടി ഡോളറാണ് കഴിഞ്ഞ വര്‍ഷം പ്രതിരോധമേഖലയില്‍ ചൈന ചെലവഴിച്ചത്. ഈ വര്‍ഷത്തെ ആകെത്തുക ഇന്നു പുറത്തുവിടും.
Next Story

RELATED STORIES

Share it