ചൈനീസ് ഉദ്യോഗസ്ഥന്റെ ഹോങ്കോങ് സന്ദര്‍ശനം: സുരക്ഷ ശക്തമാക്കി

ഹോങ്കോങ്: ചൈനീസ് ഉന്നതോദ്യോഗസ്ഥന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹോങ്കോങില്‍ സുരക്ഷ ശക്തമാക്കി. ഹോങ്കോങില്‍ സ്വാതന്ത്ര്യത്തിനായുള്ള പ്രക്ഷോഭങ്ങളും ചൈന വിരുദ്ധ വികാരവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രക്ഷോഭസാധ്യതകള്‍ മുന്നില്‍കണ്ടാണ് സുരക്ഷാനടപടികള്‍. സ്വയംഭരണ പ്രദേശങ്ങളായ ഹോങ്കോങിന്റെയുംമകാവുവിന്റെയും ചുമതലയുള്ള സ്ഹാങ് ദെജിയാങാണ് ത്രിദിനസന്ദര്‍ശനത്തിനായി നഗരത്തിലെത്തിയത്. ചൈനയില്‍ സ്വാതന്ത്ര്യം വേണമെന്ന വാദം ഹോങ്കോങില്‍ ശക്തമാവുന്നതിനിടെയാണ് സന്ദര്‍ശനം.

6000ത്തോളം പോലിസുകാരെയും സുരക്ഷാ സേനാംഗങ്ങളെയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. 2014ലെ പ്രക്ഷോഭങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് ഉദ്യോഗസ്ഥന്‍ നഗരത്തിലെത്തുന്നത്.
സന്ദര്‍ശന വേളയില്‍ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്ന് ഹോങ്കോങിലെ ജനാധിപത്യ അനുകൂല വിഭാഗങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it