ചൈനാ യുദ്ധത്തിനിടെ നെഹ്‌റു യുഎസ് സഹായം തേടി

വാഷിങ്ടണ്‍: 1962ലെ ഇന്ത്യ-ചൈന യുദ്ധവേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു യുഎസിനോട് സഹായം ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍. യുദ്ധവിമാനങ്ങളും മറ്റും ആവശ്യപ്പെട്ട് അന്നത്തെ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിക്ക് നെഹ്‌റു കത്തെഴുതിയതായി മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍ ബ്രൂസ് റീഡല്‍ ജെഎഫ്‌കെഎസ് ഫോര്‍ഗോട്ടണ്‍ ക്രൈസിസ്: തിബറ്റ്, ദ സിഐഎ ആന്റ് സിനോ ഇന്ത്യന്‍ വാര്‍ എന്ന പുസ്തകത്തില്‍ പറയുന്നു. മൂന്നാംലോക രാജ്യങ്ങളുടെ നേതാവായി ഉയര്‍ന്നുവരുകയായിരുന്ന നെഹ്‌റുവിനെ അപമാനിക്കുക എന്നതായിരുന്നു ചൈനയുടെ സ്ഥാപകന്‍ മാവോ സേതുങിന്റെ പ്രധാനലക്ഷ്യമെന്നും പുസ്തകത്തില്‍ പറയുന്നു.

1962 സപ്തംബറില്‍ ഇന്ത്യ അതിര്‍ത്തിയില്‍ ഫോര്‍വേഡ് പോളിസി നടപ്പാക്കിയത് ചൈനയെ പ്രകോപിപ്പിക്കുകയുണ്ടായി. മാവോയുടെ ലക്ഷ്യം നെഹ്‌റുവായിരുന്നെങ്കിലും ഇന്ത്യയെ തകര്‍ത്താല്‍ അത് മാവോയുടെ പ്രധാന രണ്ടു ശത്രുക്കളായിരുന്ന നികിതാ ക്രൂഷ്‌ചേവിനും കെന്നഡിക്കും തിരിച്ചടിയാവുമെന്ന് മാവോ കരുതി. യുദ്ധത്തില്‍ ഇന്ത്യക്ക് പ്രദേശങ്ങള്‍ നഷ്ടപ്പെടുകയും നിരവധി ഇന്ത്യന്‍ സൈനികര്‍ മരിച്ചുവീഴുകയും ചെയ്ത സാഹചര്യത്തിലാണ് നെഹ്‌റു യുഎസ് സഹായം തേടിയതെന്നും കത്ത് യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ബി കെ നെഹ്‌റു വഴിയാണ് കെന്നഡിക്കു കൈമാറിയതെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു. നവംബര്‍ 19നാണ് കത്ത് കൈമാറിയത.്
Next Story

RELATED STORIES

Share it