Second edit

ചൈനാഘാതം

കാല്‍നൂറ്റാണ്ടിലെ ഏറ്റവും മോശം സാമ്പത്തിക വളര്‍ച്ചയാണ് 2015ല്‍ ചൈനയുടേതെന്ന് കഴിഞ്ഞ ദിവസം അന്നാട്ടിലെ ഔദ്യോഗികവൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തി. വരുംവര്‍ഷങ്ങളില്‍ ആഗോള വളര്‍ച്ചയില്‍ കാര്യമായ ഇടിവുണ്ടാവുമെന്ന് അന്താരാഷ്ട്ര നാണയനിധി മുന്നറിയിപ്പു നല്‍കുന്നു. ചൈനയ്ക്ക് ജലദോഷം വരുമ്പോള്‍ ലോകത്തിന് എങ്ങനെയാണ് തലവേദനയുണ്ടാവുന്നത്? കാരണം ആഗോളവല്‍കൃത സമ്പദ്ഘടന തന്നെ. ഇന്നു ലോക ഉല്‍പാദനത്തിന്റെ വലിയ പങ്ക് ഉപഭോഗം നടത്തുന്നത് ജനസംഖ്യയിലും സമ്പത്തിലും മുമ്പില്‍ നില്‍ക്കുന്ന ചൈനയാണ്. ചൈനയുടെ സാമ്പത്തിക വളര്‍ച്ച കുറയുന്നതോടെ അവരുടെ ഇറക്കുമതി കുറയും. ഉപഭോഗം ഇടിയും. ചൈനയ്ക്കു വേണ്ടി ഉല്‍പാദനം നടത്തുന്ന ആഗോള കമ്പനികള്‍ ഉല്‍പന്നം വിറ്റഴിയാതെ നട്ടംതിരിയും.
ഏറ്റവും വലിയ ആഘാതം വരുക എണ്ണവിപണിയിലാണെന്നു തീര്‍ച്ച. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിലൊന്നാണ് ചൈന. സൗദി അറേബ്യയും ഇറാനും ചൈനീസ് എണ്ണവിപണിയിലാണ് പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. പക്ഷേ, അവരുടെ എണ്ണയാവശ്യം കുറഞ്ഞുവരാനാണ് സാധ്യത. അത് എണ്ണയുല്‍പാദക രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാവും. ലോഹങ്ങളും ധാതുക്കളും വന്‍തോതില്‍ ചൈന വ്യാവസായികാവശ്യങ്ങള്‍ക്ക് ഇറക്കുമതി ചെയ്തിരുന്നു. അതും വലിയ തോതില്‍ തിരിച്ചടി നേരിടും. വന്‍ വ്യവസായങ്ങള്‍ ഉല്‍പാദനം കുറയ്ക്കുന്നതോടെ ആഭ്യന്തരവിപണിയില്‍ ചെലവു ചുരുക്കലും തൊഴില്‍നഷ്ടവും പ്രതീക്ഷിക്കാം. ചൈനീസ് ഉപഭോക്താക്കള്‍ ആഡംബരവസ്തുക്കളുടെ പ്രധാന കമ്പോളമാണ്.
Next Story

RELATED STORIES

Share it