Second edit

ചൈനയുടെ ഭാവി

മൂന്നു പതിറ്റാണ്ടു കാലത്തെ വികസനക്കുതിപ്പിനു ശേഷം ചൈന കിതയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ചൈനയുടെ ഇരട്ടയക്കത്തിലുള്ള വാര്‍ഷിക വളര്‍ച്ചാനിരക്ക് ഇപ്പോള്‍ പഴങ്കഥയാണ്. നിലവിലുള്ള ആഗോള മുരടിപ്പിന്റെ അവസ്ഥയില്‍ ചൈനയ്ക്ക് കാര്യമായ മുന്നേറ്റമൊന്നും സാധിക്കാവുന്ന അവസ്ഥയുമല്ല.
എന്താവും ചൈനയുടെ ഭാവി എന്നതു ലോകത്തെ സാമ്പത്തിക വിദഗ്ധര്‍ക്കിടയിലെ മുഖ്യചര്‍ച്ചാവിഷയമാണ്. കാരണം ലോകത്തിലെ ഉല്‍പാദനത്തിന്റെ വലിയ പങ്ക് ചൈനയുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ചൈനയുടെ കിതപ്പ് ആ നാടുമായി ശക്തമായ സാമ്പത്തിക ഇടപാടുകളുള്ള മറ്റു നാടുകളുടെയും കിതപ്പായി മാറും.
ചൈനയുടെ ഭാവി സംബന്ധിച്ച ദിശാസൂചകമായി വിദഗ്ധര്‍ പലരും ചൂണ്ടിക്കാണിക്കുന്നതു ജപ്പാനെയാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം നാലു പതിറ്റാണ്ടുകളോളം ലോക വിപണിയില്‍ ഏറ്റവും ശക്തമായ സാന്നിധ്യമായിരുന്നു ജപ്പാന്‍. എന്നാല്‍ 1990കള്‍ മുതല്‍ ജപ്പാന്‍ ക്ഷീണിച്ച അവസ്ഥയിലാണ്. ജപ്പാന്റെ ആഗോള മേല്‍ക്കൈ നഷ്ടപ്പെട്ടു കഴിഞ്ഞു. ചൈനയും ജപ്പാന്റെ പിറകെ പോവുമെന്നാണു പലരും വിലയിരുത്തുന്നത്. ഏകാധിപത്യ ഭരണത്തിലുള്ള ചൈനയില്‍ പുതിയൊരു വികസനക്കുതിപ്പിനു പറ്റിയ തരം പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുള്ള സാധ്യത വിരളമാണ്.
Next Story

RELATED STORIES

Share it