ചൈനയുടെ നിക്ഷേപം ഇന്ത്യാ ബന്ധത്തെ ബാധിക്കില്ല: മാലദ്വീപ്

ന്യൂഡല്‍ഹി: മാലദ്വീപിലെ ചൈനയുടെ നിക്ഷേപങ്ങളില്‍ ഇന്ത്യയ്ക്ക് ആശങ്ക വേണ്ടെന്ന് വിദേശകാര്യ മന്ത്രി ദുനിയാ മൗമൂണ്‍. മാലദ്വീപിലെ ചൈനീസ് സാന്നിധ്യം ഇന്ത്യയുമായുള്ള ബന്ധത്തിന് യാതൊരു വിധ പ്രതിബന്ധങ്ങളും സൃഷ്ടിക്കില്ലെന്നും അവര്‍ പറഞ്ഞു. മാലദ്വീപിന്റെ അടിസ്ഥാന സൗകര്യ വികസനങ്ങളിലടക്കം ചൈനീസ് നിക്ഷേപം നിലനില്‍ക്കുന്നുണ്ട്. അത് ഒരു തരത്തിലും ഇന്ത്യയെ പ്രതികൂലമായി ബാധിക്കില്ല. ദുനിയ മൗമൂണ്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it