Flash News

ചൈനയില്‍ മണ്ണിടിഞ്ഞ് 35 തൊഴിലാളികളെ കാണാതായി

ചൈനയില്‍ മണ്ണിടിഞ്ഞ്  35 തൊഴിലാളികളെ കാണാതായി
X
china land slide

[related]തെക്കുകിഴക്കന്‍ ചൈനയിലെ ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് 35 തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ഇന്ന് കാലത്ത് അഞ്ചുമണിയോടെ ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയിലാണ് സംഭവം. ഒരു ഓഫീസ് കെട്ടിടവും തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശവും പാറയും മണ്ണും ഇടിഞ്ഞ് മൂടിയിരിക്കുകയാണെന്ന് പ്രാദേശിക അധികൃതര്‍ വ്യക്തമാക്കി.
പ്രാഥമിക വിവരം അനുസരിച്ച് 35 പേരെ കാണാതായിട്ടുണ്ടെന്ന് ചൈനയിലെ പബ്ലിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. മണ്ണിടിച്ചിലിന്റെ കാരണം വ്യക്തമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസമായി മഴയുണ്ടായിരുന്നു.
Next Story

RELATED STORIES

Share it