ചൈനയില്‍ ദാനം ചെയ്ത അവയവങ്ങള്‍ ഉപയോഗിക്കാതെ നശിക്കുന്നു

ബെയ്ജിങ്: ചൈനയില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി ദാനം ചെയ്യപ്പെട്ട അവയവങ്ങള്‍ ഉപയോഗപ്പെടുത്താതെ നശിക്കുന്നതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തടവിലാക്കിയ കുറ്റവാളികളുടെ അവയവങ്ങള്‍ ശസ്ത്രക്രിയക്കായി ഉപയോഗപ്പെടുത്തുന്നുവെന്ന് വര്‍ഷങ്ങളായി ആരോപണങ്ങളുയരുന്ന സാഹചര്യത്തിലാണ് റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
രാജ്യത്ത് 2500ഓളം പേരുടെ അവയവങ്ങള്‍ ഈ വര്‍ഷം ദാനം ചെയ്തിട്ടുണ്ടെന്നു ചൈനയിലെ അവയവദാന സമിതിയുടെ മേധാവി ഹുയാങ് ജീഫുവിനെ ഉദ്ധരിച്ച് ബെയ്ജിങ് യൂത്ത് ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു.
2500 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കും 5000 ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കും ഇവ ഉപകരിക്കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി മുതല്‍ ആകെ 100 ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് രാജ്യത്തു നടന്നത്. ഒരു ഭാഗത്ത് ആവശ്യക്കാരേറെയുള്ളപ്പോള്‍ മറുഭാഗത്ത് വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാനാളില്ലാതെ അവ നശിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it