ചൈനയില്‍ ജനസംഖ്യ 137.3 കോടിയായി

ബെയ്ജിങ്: ചൈനയിലെ ജനസംഖ്യ 137.3 കോടിയായി വര്‍ധിച്ചതായി റിപോര്‍ട്ട്. കഴിഞ്ഞ നവംബര്‍ ആദ്യം വരെയുള്ള കണക്കാണ് ചൈനീസ് നാഷനല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ കണക്കെടുപ്പ് നടന്ന 2010ല്‍ നിന്നും 2015 അവസാനത്തോട ജനസംഖ്യയില്‍ 33.77 ദശലക്ഷം വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് ബ്യൂറോ പുറത്തുവിട്ട കണക്ക് ചൂണ്ടിക്കാട്ടുന്നു. നാഗരിക ജനസംഖ്യ 767.5 ദശലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. ഇത് 2010ലേക്കാള്‍ 6.2 ശതമാനം കൂടുതലാണ്. 2050ഓടെ ചൈനയിലെ മൊത്തം ജനസംഖ്യ 145 കോടിയിലെത്തുമെന്നും റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ചൈന ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഒറ്റക്കുട്ടിനയം ഏതാനും മാസങ്ങള്‍ക്കു മുമ്പാണ് എടുത്തുകളഞ്ഞത്.
1970കളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം രാജ്യത്തെ യുവാക്കളുടെ എണ്ണം ക്രമാതീതമായി കുറയുന്നതിലേക്കും വൃദ്ധരുടെ ജനസംഖ്യ വര്‍ധിക്കുന്നതിലേക്കും വഴിവെച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ എടുത്തുകളയാന്‍ നിര്‍ബന്ധിതരായത്. രാജ്യത്തെ 16.5 ശതമാനത്തോളവും 60 വയസ്സ് പിന്നിട്ടവരാണ്.
Next Story

RELATED STORIES

Share it