ചൈനയിലെ വ്യവസായപ്രമുഖനെ കാണാതായെന്ന് റിപോര്‍ട്ട്

വ്യാഴാഴ്ച മുതല്‍ ഗുവോയുടെ കമ്പനിയായ ഫോസന്‍ ഇന്റര്‍നാഷനലിലെ തൊഴിലാളികള്‍ക്ക് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നു സാമ്പത്തിക പ്രസിദ്ധീകരണം കെയ്ക്‌സിന്‍ അറിയിച്ചു. വിവരത്തെത്തുടര്‍ന്ന് ചൈനയിലെ പ്രധാന സ്വകാര്യ വ്യവസായ സമുച്ചയങ്ങളിലൊന്നായ ഫോസന്‍, ഹോങ്കോങിലെ ഓഹരി നിക്ഷേപങ്ങള്‍ നിര്‍ത്തിവച്ചു.
അഴിമതിയാരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി ചൈനയുടെ വാറന്‍ ബഫറ്റ് എന്നറിയപ്പെടുന്ന ഗുവോയെ പോലിസ് തടവിലാക്കിയെന്നാണു കരുതപ്പെടുന്നത്. അവസാനമായി ഷാങ്ഹായി പോലിസിനൊപ്പമാണ് ഇദ്ദേഹത്തെ കണ്ടതെന്ന് സാമൂഹികമാധ്യമങ്ങളിലെ സന്ദേശങ്ങളെ അടിസ്ഥാനമാക്കി കെയ്ക്‌സിന്‍ റിപോര്‍ട്ട് ചെയ്തു. മുന്‍ ഷാങ്ഹായി ഡെപ്യൂട്ടി മേയറും സ്വതന്ത്ര വ്യാപാര മേഖലയുടെ ഡയറക്ടറും ഉള്‍പ്പെട്ട അഴിമതിക്കേസുകളില്‍ ഗുവോയ്ക്ക് പങ്കുള്ളതായി സംശയമുള്ളതിനാല്‍ കേസിന്റെ അന്വേഷണത്തോട് സഹകരിക്കണമെന്നു കഴിഞ്ഞ ആഗസ്തില്‍ പോലിസ് ആവശ്യപ്പെട്ടിരുന്നു.
ലോകം മുഴുവന്‍ വ്യവസായ ശൃംഖലയുള്ള ഗുവോയുടെ ആസ്തി ഏകദേശം ഏഴു ശതകോടി ഡോളറാണ്.
Next Story

RELATED STORIES

Share it