ചൈനയിലെ ചില്ലു പാലത്തില്‍ യോഗാഭ്യാസവുമായി വനിതകള്‍

ബെയ്ജിങ്: ചൈനയിലെ ലോകപ്രശസ്ത ചില്ലുപാലത്തില്‍ നൂറോളം വനിതകള്‍ യോഗാഭ്യാസം നടത്തി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഐക്യത്തെയും നിലനില്‍പ്പിനെയും പ്രചോദിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചില്ലുപാലത്തില്‍ സാഹസിക യോഗ നടത്താന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.
അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ഷിനിസായി ജിയോളജിക്കല്‍ പാര്‍ക്കിലെ ചില്ലുപാലത്തിലാണ് യോഗാപ്രദര്‍ശനം അരങ്ങേറിയത്. ഭയത്തോടെ മാത്രം ജനങ്ങള്‍ സഞ്ചരിക്കുന്ന ചില്ലുപാലത്തിലാണ് പെണ്‍കുട്ടികള്‍ യോഗയുമായെത്തിയത്. ഭൗമോപരിതലത്തില്‍ നിന്ന് 600 അടി മുകളിലാണ് ചില്ലുപാലം സ്ഥിതി ചെയ്യുന്നത്.
984 അടി നീളമുള്ള രണ്ടു മലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ആദ്യം മരത്തിലായിരുന്നു നിര്‍മിച്ചിരുന്നത്. 2014ലാണ് പാലം ചില്ലുകൊണ്ടു നിര്‍മിച്ച് ലോകത്തെ വിസ്മയിപ്പിച്ചത്.
Next Story

RELATED STORIES

Share it