Kottayam Local

ചൈതന്യ കാര്‍ഷിക മേളയ്ക്ക് സമാപനം

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച 18ാമത് ചൈതന്യ കാര്‍ഷികമേളയ്ക്കും സ്വാശ്രയസംഘ മഹോല്‍സവത്തിനും പരിസമാപ്തി. കാര്‍ഷികമേള സമാപന സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
ചൈതന്യ കാര്‍ഷികമേള കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയ്ക്കും ഉത്തേജനവും പിന്തുണയും നല്‍കുന്ന ജനകീയ മേളയാണെന്നും എല്ലാ വിഭാഗം ജനങ്ങളുടെയും കൂടിവരവിന് അവസരമൊരുക്കുന്ന കാര്‍ഷികമേള വിജയകരമായി സംഘടിപ്പിക്കുവാനും കാര്‍ഷിക സംസ്‌ക്കാരം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുവാനും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിരൂപത മെത്രാപ്പോലീത്തായും കെ.എസ്.എസ്.എസ് രക്ഷാധികാരിയുമായ മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അനൂപ് ജേക്കബ്,എംപിമാരായ ജോസ് കെ മാണി, ജോയി എബ്രഹാം, ജില്ലാകലക്ടര്‍ യു വി ജോസ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഡോ. ബ്രാന്‍ഡ്‌സണ്‍ കോറി ഐഎഫ്എസ്, തോമസ് ചാഴികാടന്‍,കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെഎസ്എസ്എസ് സെക്രട്ടറി ഫാ. ബിന്‍സ് ചേത്തലില്‍, ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര, കോട്ടയം മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ടി കെ ജയകുമാര്‍, കാരിത്താസ് ഇന്ത്യ പരിസ്ഥിതി വിദഗ്ധന്‍ ഡോ. വി ആര്‍ ഹരിദാസ്, കെഎസ്എസ്എസ് പുരുഷ സ്വാശ്രയസംഘ ഫെഡറേഷന്‍ പ്രസിഡന്റ് ജോണ്‍ മാവേലില്‍, കെഎസ്എസ്എസ് അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത് സംസാരിച്ചു.

Next Story

RELATED STORIES

Share it