malappuram local

ചേളാരിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്കു പരിക്ക്

ചേളാരി: ദേശീയപാത മേലേചേളാരിയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്. ചേളാരി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്ലാന്റിന് സമീപം വച്ചാണ് അപകടം. പാണമ്പ്ര ഭാഗത്തു നിന്നും താഴെ ചേളാരിയിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഓട്ടോറിക്ഷ റോഡില്‍ മറിയുകയും ചെയ്തു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ ചേളാരി കൊയപ്പപ്പാടം കുണ്ടേരി അബ്ദുര്‍റഹ്മാന്‍ (43)ഭാര്യ ശരീഫ(35), ബൈക്ക് യാത്രികരായ ചേളാരി സ്വദേശി ഹാഷിര്‍ (18), ആലുങ്ങല്‍ ചാപ്പപ്പാറ മാജിദ്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗവും ബൈക്കും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it