thrissur local

ചേലാകുളത്തിന്റെ തിട്ടകളും പടവുകളും തകര്‍ന്നു; അനുവദിച്ച ഫണ്ട് ഫയലില്‍ ഒതുങ്ങി

പെരുമ്പിലാവ്: അനുവധിച്ച ഫണ്ട് ഫയലില്‍ ഒതുങ്ങി റോഡും കുളമാകുന്നു. കടവല്ലുര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കടവല്ലൂര്‍ വടക്കുമുറിയിലെ പൊതുകുളമായ ചേലകുളത്തിന്റെ തിട്ടകളും പടവുകളും വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്.
കടവല്ലൂര്‍ സ്‌ക്കൂള്‍ സ്‌റ്റോപ്പില്‍നിന്നും വടക്കുമുറിയി്‌ലക്കും കോക്കൂരിലേക്കും പോകുന്ന റോഡിനോട് ചേര്‍ന്നാണ് കുളം സ്ഥിതിചെയ്യുന്നത്. കുളത്തിന്റെ കിഴക്കു ഭാഗത്തും വടക്കുഭാഗത്തും റോഡുകളാണ്. സ്‌ക്കുള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരും വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്ന വഴിയാണിത്.
ചുറ്റുമതില്‍ ഇല്ലായെന്നു മാത്രമല്ല വടക്കുഭാഗത്തെ റോഡിന്റെ കെട്ടുകള്‍ ഇടിഞ്ഞ് റോഡ് പകുതിയോളം കുളത്തിലേക്ക് വീണിരിക്കുയാണ്. സൈക്കിളിലും നടന്നുമായി പോകുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള വരുടെ ശ്രദ്ധയൊന്നു മാറിയാല്‍ ആറുമീറ്ററോളം താഴ്ചയുള്ള കുളത്തിലേക്ക് വീണ് അപകടം ഉറപ്പാണ്. കഴിഞ്ഞ മസത്തില്‍ ഒരാള്‍ മരിച്ചതുള്‍പ്പെടെ മുന്നുപേര്‍ കുളത്തില്‍ വീണുമരിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ നീര്‍ത്തട സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞവര്‍ഷത്തില്‍ നാലെമുക്കാല്‍ ലക്ഷം രൂപ അനുവധിച്ചിരുന്നെങ്കിലും ഫണ്ട് ഫയലില്‍ ഒതുങ്ങി.
ഉപഭോകൃത കമ്മറ്റി ഉണ്ടാക്കി ബാങ്കില്‍ എക്കൗണ്ട് തുടങ്ങുകയും ചൊവ്വന്നൂര്‍ ബ്ലോക്ക് തലത്തിലുള്ള എന്‍ജിനിയര്‍മാര്‍ എസ്റ്റിമേറ്റ് തയ്യാറാക്കുക്കയും ഉടനെ ഫണ്ട് അനുവധിക്കും എന്ന് പറഞ്ഞതുമാണ്. കഴിഞ്ഞ വേനലില്‍ ഫണ്ട് പാസായതാണ്.
കുളത്തിലെ വെള്ളം താഴ്ന്നിരിക്കയാണ് ഇപ്പോഴെങ്കിലും പണം ലഭിക്കുകയാണെങ്കില്‍ കുളത്തിന്റെ ചുറ്റുഭാഗവും തകര്‍ന്ന തിട്ടകളും കുളത്തിലേക്ക് ഇറങ്ങുന്ന പടവുകളും നന്നാക്കി അപകടം ഒഴിവാക്കാം എന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
കൃഷിക്ക് വേണ്ടിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചായത്ത് കുളംകുഴിച്ചത്. കുളിക്കുന്നതിനും അലക്കുന്നതിനും വേണ്ടി നിരവധിയാളുകളാണ് കുളത്തെ ആശ്രയിക്കുന്നത്.
Next Story

RELATED STORIES

Share it