thrissur local

ചേലക്കരയിലെ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു

ചേലക്കര: തോട്ടുപാലത്ത് യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.
തോട്ടുപാലം നെല്ലിക്കാക്കുഴി വീട്ടില്‍ ബാബുവിന്റെ ഭാര്യ മോളി(44)യെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് മോളിയെ കൊലപ്പെടുത്തിയിട്ടുള്ളത്. പോസറ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമായതായി പോസ്റ്റുമോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പോലിസിനെ അറിയിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന മോളിയുടെ ഭര്‍ത്താവ് ബാബു കുറ്റം സമ്മതിച്ചിട്ടില്ല. ടാപ്പിംഗ് തൊഴിലാളിയായ ബാബു സ്ഥിരമായി മദ്യപിച്ചെത്തി മോളിയെ മര്‍ദ്ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പോലിസിനോട് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മോളിയെ മര്‍ദ്ദിക്കുന്നത് കണ്ട നാട്ടുകാര്‍ ചേലക്കര പോലിസില്‍ വിവരമറിയിക്കുകയും പോലിസെത്തി മോളിയെ മുഖാരിക്കുന്ന് ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വീട്ടിലേക്ക് തിരിച്ചുപോണമെന്ന് നിര്‍ബന്ധം പിടിച്ച മോളി രാത്രി തന്നെ വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരമാസകലം ക്ഷതമേറ്റ പാടുകളുണ്ടായിരുന്നു. തുടര്‍ന്നാണ് ബാബുവിനെ ചേലക്കര സി.ഐ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

Next Story

RELATED STORIES

Share it