ചേരി പൊളിച്ച സംഭ വം: മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു

ന്യൂഡല്‍ഹി: റെയില്‍വേ വികസനത്തിനായി ഡല്‍ഹിയില്‍ ചേരി പൊളിച്ചുമാറ്റിയ സംഭവത്തില്‍ വിശദീകരണമാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡല്‍ഹി ചീഫ് സെക്രട്ടറിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും നോട്ടീസയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയായാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്. വാര്‍ത്തകള്‍ ശരിയാണെങ്കി ല്‍ സംഭവം ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.ചേരി പൊളിച്ചതിനാല്‍ 500 ഓളം പേര്‍ ഭവനരഹിതരായെന്നാണ് റിപോര്‍ട്ട്. സംഭവം സംബന്ധിച്ച് അന്വേഷിക്കാനും കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ രണ്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം റെയില്‍പ്പാത വികസനത്തിനായി ചേരി പൊളിച്ചുമാറ്റിയത്.
Next Story

RELATED STORIES

Share it