ചെല്‍സി-പിഎസ്ജി ആദ്യപാദ പ്രീക്വാര്‍ട്ടര്‍ ഇന്ന്

പാരിസ്/ലിസ്ബണ്‍: ഒരു ചെറിയ ഇടവേളയ്ക്കുശേഷം യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോ ള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു വിസില്‍ മുഴങ്ങും. ആദ്യപാദ പ്രീക്വാര്‍ട്ടറുകളാണ് ഇന്ന് അരങ്ങേറുന്നത്. ഫ്രഞ്ച് ജേതാക്കളായ പാരിസ് സെന്റ് ജര്‍മയ്ന്‍ ഇംഗ്ലീഷ് ചാംപ്യന്‍മാരായ ചെല്‍സിയുമായി അങ്കം കുറിക്കുമ്പോള്‍ പോര്‍ച്ചുഗീസ് ജേതാക്കളായ ബെന്‍ഫിക്ക റഷ്യന്‍ ടീം സെനിത് സെ ന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ എതിരിടും. ചെല്‍സി-പിഎസ്ജി മല്‍സരമാണ് ഇന്നത്തെ പ്രധാന ആ കര്‍ഷണം. പിഎസ്ജിയുടെ തട്ടകത്തിലാണ് മല്‍സരം നടക്കുന്നത്. സൂപ്പര്‍ കോച്ച് ജോസ് മൊറീഞ്ഞോ പുറത്താക്കപ്പെട്ട ശേഷം ചാംപ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ ആദ്യമല്‍സരം കൂടിയാണിത്.
തുടര്‍ച്ചയായി മൂന്നാം സീസണിലാണ് ടൂര്‍ണമെന്റിന്റെ നോക്കൗട്ട്‌റൗണ്ടില്‍ ചെല്‍സിയും പിഎസ്ജിയും മുഖാമുഖം വരുന്നത്. കഴിഞ്ഞ സീസണിലെ പ്രീക്വാര്‍ട്ടറില്‍ പിഎസ്ജി ജയിച്ചുകയറിയപ്പോള്‍ തൊട്ടുമുമ്പത്തെ സീസണിലെ ക്വാര്‍ട്ടറില്‍ ചെല്‍സിക്കായിരുന്നു ജയം.
Next Story

RELATED STORIES

Share it