ernakulam local

ചെല്ലാനത്ത് കടല്‍ക്ഷോഭം നിരവധി വീടുകളില്‍ വെള്ളം കയറി

പള്ളുരുത്തി: ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ചെല്ലാനത്ത് നിരവധി വീടുകളില്‍ വെള്ളം കയറി. ചെല്ലാനം സെന്റ് ജോര്‍ജ് പള്ളി മുതല്‍ വടക്കോട്ടുള്ള പ്രദേശത്താണ് കടല്‍വെള്ളം ഇരച്ചു കയറിയത്. വൈകീട്ട് ആറോടെയാണ് കടല്‍ ആഞ്ഞടിച്ചത്. നിലവിലെ കടല്‍ഭിത്തിക്ക് ഇടയിലൂടെ കയറിയ വെള്ളം കടല്‍ഭിത്തി കവിഞ്ഞൊഴുകി.
സമീപത്തെ പള്ളിത്തോട് മുതല്‍ അന്ധകാരനഴി വരെയുള്ള പ്രദേശങ്ങളിലും കടല്‍ കയറിയിട്ടുണ്ട്. തീരദേശത്തെ വീടുകളിലേക്ക് വെള്ളം ഇരച്ചു കയറിയതിനെ തുടര്‍ന്ന് പല വീടുകളിലും ചെളി നിറഞ്ഞിരിക്കുകയാണ്. ഗൃഹോപകരണങ്ങള്‍ നശിഞ്ഞു. ചെല്ലാനം മുതല്‍ കണ്ണമാലി വരെയുള്ള ദ്യോണാചാര്യ മോഡല്‍ കടല്‍ഭിത്തി വേണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയാണ്.
കാറ്റിലും മഴയിലും വീട് തകര്‍ന്നു
വൈപ്പിന്‍: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും നായരമ്പലം പഞ്ചായത്ത് ഏഴാം വാര്‍ഡ് ലക്ഷംവീട് കോളനിയില്‍ വീടു തകര്‍ന്നു. പട്ടിക ജാതി വിഭാഗക്കാരനായ പാരട്ടി ചെറുകണ്ടന്റെ മകന്‍ നന്ദനന്റെ വീടാണ് തകര്‍ന്നത്. വില്ലേജ് ഓഫിസില്‍ പരാതി നല്‍കി.
Next Story

RELATED STORIES

Share it