Tech

ചെറിയ കാറുമായി റിനോള്‍ട്ട് ഇന്ത്യന്‍ വിപണിയില്‍

ചെറിയ കാറുമായി റിനോള്‍ട്ട് ഇന്ത്യന്‍ വിപണിയില്‍
X
2
കെ.ഡബ്യൂ.ഐ.ഡി.

ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റിനോള്‍ട്ട് ചെറിയ കാറുമായി ഇന്ത്യന്‍ വിപണി കൈയ്യടക്കാനൊരുങ്ങുന്നു. റിനോള്‍ട്ട് കെ.ഡബ്യൂ.ഐഡി. എന്നാണ് കാറിന് പേര് നല്‍കിട്ടുള്ളത്. ഹ്യൂന്‍ഡായിയുടെ ഇയോണിനും മാരുതിയുടെ ആള്‍ട്ടോ എണ്ണൂറിനും വെല്ലുവിളികള്‍ ഉയര്‍ത്തിക്കൊണ്ടാണ് റിനോള്‍ട്ടിന്റെ ഈ പുതിയ ചുവടുവെപ്പ്‌ ആഴ്ചകള്‍ക്കകം കാര്‍ വിവണിയിലെത്തിക്കുമെന്നും ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിന് കഴിവിന്റെ പരമാവധി വാര്‍ത്തകള്‍ സൃഷ്ടിക്കുമെന്നും നിര്‍മാതക്കള്‍ പറഞ്ഞു. ഉപഭോഗ്താക്കളുടെ ആവശ്യാര്‍ത്ഥം ഡിക്കിയും ഉള്‍ഭാഗവും വിശാലമാക്കിയിട്ടുണ്ട്. 'സ്മാരട്ട് ഡിസൈനിങ് വര്‍ക്ക് ' എന്നാണ് ആളുകള്‍ വിലയിരുത്തുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 3679 മില്ലി മീറ്റര്‍ നീളവും 1579 മില്ലി മീറ്റര്‍ വീതിയുമുള്ള കാറില്‍ 5 പേര്‍ക്ക് സൗകര്യാര്‍ത്ഥം യാത്ര ചെയ്യാനാവുന്ന രീതിയിലാണ് ഉള്‍ഭാഗം . 799സി.സി.യാണ് , 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ലിറ്ററിന് 25.17 കി.മീ. ആണ് കമ്പനി അവകാശപ്പെടുന്നത്.


Captur_086

കെ.ഡബ്യൂ.ഐ.ഡിയുടെ ഉള്‍ഭാഗം
Next Story

RELATED STORIES

Share it