Flash News

ചെറിയാന്‍ ഫിലിപ്പിന് പിന്തുണ; കോടിയേരി മാപ്പു പറയണം: മുഖ്യമന്ത്രി

ചെറിയാന്‍ ഫിലിപ്പിന് പിന്തുണ; കോടിയേരി മാപ്പു പറയണം: മുഖ്യമന്ത്രി
X
umman-chandy-press

കാസര്‍കോഡ് : ചെറിയാന്‍ ഫിലിപ്പിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്ന സി. പി. എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ സ്ത്രീ സമൂഹത്തെ അവഹേളിച്ചിരിക്കുകയാണെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പു പറയണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കാസര്‍കോഡ് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ യു.ഡി.എഫില്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഇല്ല. എങ്കിലും ചില സ്ഥലങ്ങളില്‍  സൗഹാര്‍ദ്ദമല്‍സരം നടക്കുന്നുണ്ട്. ഇങ്ങനെ നടക്കുന്ന മല്‍സരങ്ങളില്‍ പാര്‍ട്ടി ചിഹ്നങ്ങളില്‍ മാത്രം മല്‍സരിക്കാമെന്ന് നിര്‍ദ്ദേശമുണ്ട്. മുന്നണിക്ക് പുറത്തുള്ളവരുമായി യാതൊരു ബന്ധവുമില്ല.

സംസ്ഥാന സര്‍ക്കാരിന്റെ നാലരവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അണിനിരത്തിയാണ് തിരഞ്ഞെടുപ്പില്‍ വോട്ട് തേടുന്നത്. ഇത് സര്‍ക്കാരിന് അനുകൂലവുമാണ്. രണ്ടംഗ ഭൂരിപക്ഷത്തില്‍ ഭരണത്തില്‍ ഏറിയ സര്‍ക്കാരിന് അട്ടിമറിക്കാന്‍ ഒന്നും ആര്‍ക്കും കഴിഞ്ഞില്ല. സംസ്ഥാനത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ നേട്ടം കൊഴിഞ്ഞിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.  തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് കാസര്‍കോട്ടില്‍ എത്തിയതായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി ഉപ്പളയില്‍ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു.
Next Story

RELATED STORIES

Share it