ചെമ്പരിക്ക ഖാസിയുടെ മരണം: മകന്റെ ഹരജിയില്‍ ഒമ്പതിന് വിധിപറയും
BY Sumeera SMR6 Feb 2016 4:03 AM GMT
Sumeera SMR6 Feb 2016 4:03 AM GMT
കൊച്ചി: കാസര്‍കോട് ചെമ്പരിക്ക ഖാസിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായിരുന്ന സി എം അബ്ദുല്ല മൗലവി (77)യുടെ മരണം ആത്മഹത്യയാണെന്ന സിബിഐ നിലപാടിനെതിരേ മകന് സി എ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹരജിയില്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വാദം പൂര്‍ത്തിയാക്കി. കേസന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐയുടെ അപേക്ഷയില്‍ ഒമ്പതിനു കോടതി വിധി പറയും. ഖാസിയുടെ മരണം ആത്മഹത്യയാണെന്നു സ്ഥാപിക്കാന്‍ സിബിഐ മുന്നോട്ടുവയ്ക്കുന്ന നിഗമനങ്ങള്‍ അശാസ്ത്രീയമാണെന്ന വാദമാണ് ബന്ധുക്കള്‍ നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി നന്ദകുമാര്‍ നായരുടെ നിലപാടുകളെ ചോദ്യംചെയ്യുന്ന ഹരജിയില്‍ അന്വേഷണത്തിനായി പ്രാപ്തരായ ഉദ്യോ—ഗസ്ഥരെ നിയോഗിച്ചാല്‍ സത്യം പുറത്തുവരുമെന്നും മകന് ചൂണ്ടിക്കാട്ടി.
Next Story
RELATED STORIES
ജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMT