ചെമ്പരിക്ക ഖാസിയുടെ ദുരൂഹ മര ണം: അന്വേഷണം ഊര്‍ജിതമാക്കണം- സമസ്ത

കോഴിക്കോട്: ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് വിവാദപരമായ സിബിഐ റിപോര്‍ട്ട് തള്ളി പുതിയ ടീം അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട എറണാകുളം ചീഫ് ജുഡീഷ്യല്‍ മജ്‌സിട്രേറ്റ് കോടതിയുടെ ഉത്തരവിനെ കോഴിക്കോട് ചേ ര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ യോഗം സ്വാഗതം ചെയ്തു. അന്വേഷണം ഊര്‍ജിതമായി മുന്നോട്ട് പോവണമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കറുത്ത ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും ഉത്തര മലബാറിലെ സമസ്തയുടെ നെടുനായകനുമായിരുന്നു അബ്ദുല്ല മൗലവി.ഇത് സംബന്ധിച്ച് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ ത്വരിതപ്പെടുത്താനും ഈ ആവശ്യവുമായി കാസര്‍കോട് പ്രദേശത്ത് നടക്കുന്ന അനിശ്ചിതകാല സമരം അടക്കമുള്ള സമാധാനപരമായ നീക്കങ്ങള്‍ക്ക് സമസ്തയുടെ പൂര്‍ണ പിന്തുണ ഉണ്ടായിരിക്കുമെന്നും യോഗം അറിയിച്ചു. വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
Next Story

RELATED STORIES

Share it