Fortnightly

ചെമ്പന് കിട്ടിയ അടി

ചെമ്പന് കിട്ടിയ അടി
X
ബാലതേജസ്
കഥ/ഹിബ അഞ്ചങ്ങാടി

chemban

ണ്ടു പണ്ട് ചങ്ങാരക്കാട് എന്ന കാട്ടില്‍ പൊങ്ങച്ചക്കാരനായ ചെമ്പന്‍ എന്ന നല്ല തടിമിടുക്കുള്ള ഒരാനയുണ്ടായിരുന്നു. ഒരു ദിവസം അവന്‍ കാട്ടില്‍ ഭക്ഷണം തേടി നടക്കുകയായിരുന്നു. അപ്പോഴാണ് വലിയ ഒരു സിംഹം മുന്നിലേക്ക് ചാടിവീണത്.

ചെമ്പന് ഒരുപേടിയുമുണ്ടായിരുന്നില്ല. സിംഹം അലറി ചോദിച്ചു: ''എന്താ കിടന്നു ഞെളിയുന്നത്? നിന്നെ ഞാനിപ്പോള്‍ ഭക്ഷിക്കും.''…ചെമ്പന്‍ പറഞ്ഞു: ''നിന്നെ എന്റെ തുമ്പിക്കൈകൊണ്ട് പാറക്കെട്ടിലേക്ക് എറിയും, മിണ്ടാതിരുന്നോ മര്യാദയ്ക്ക്...'' ദേഷ്യം വന്ന സിംഹം വിളിച്ചു പറഞ്ഞു: ''കൂട്ടുകാരേ.. ഓടിവായോ ഒരുഗ്രന്‍ കോളുണ്ടേ...'' ചെമ്പന്‍ പേടിച്ചെങ്കിലും അതു പുറത്തു കാണിച്ചില്ല.

സിംഹത്തിന്റെ കൂട്ടുകാര്‍ വന്നുതുടങ്ങി.

എന്നിട്ട് ചെമ്പനോട് പറഞ്ഞു: ''നീ ഞങ്ങളുടെ അടിമയാവണം.''

അടിമയായില്ലെങ്കിലോ എന്നായി ചെമ്പന്‍.

സിംഹം പറഞ്ഞു: ''ഞാന്‍ ചങ്ങാരക്കാട്ടിലെ രാജാവിനെ വിളിക്കും.''

രാജാവിനെ തേടി ആളു പോയി. അല്‍പ്പസമയംകൊണ്ട് രാജാവെത്തി. കയ്യില്‍ ചാട്ടവാറുമുണ്ടായിരുന്നു. വിളിക്കാന്‍ പോയ ആള്‍ രാജാവിന് സംഭവങ്ങള്‍ വിശദമായി പറഞ്ഞുകൊടുത്തിരുന്നു. രാജാവ് ചെമ്പനെ നല്ല ഊക്കോടെ പത്തു തവണ അടിച്ചു. ചെമ്പന്‍ ചിന്നം വിളിച്ച് അമ്മയുടെ അടുത്തേക്ക് ഓടിപ്പോയി. പിന്നീട് അവന്‍ നല്ല  ഒതുക്കവും അനുസരണയുമുള്ള ആനയായി ജീവിച്ചു.
Next Story

RELATED STORIES

Share it